സോളാര്‍ കമ്മീഷന്റെ ഉദ്ദേശ്യം യുഡിഎഫിനെ കരിതേയ്ക്കുക മാത്രം : കെ മുരളീധരന്‍ 

സരിത പറഞ്ഞതൊക്കേ പകര്‍ത്തിവെയ്ക്കാന്‍ എന്തിനാണ് ഒരു കമ്മീഷന്‍ എന്നും മുരളീധരന്‍
സോളാര്‍ കമ്മീഷന്റെ ഉദ്ദേശ്യം യുഡിഎഫിനെ കരിതേയ്ക്കുക മാത്രം : കെ മുരളീധരന്‍ 

തിരുവനന്തപുരം:  യുഡിഎഫിനെ കരി തേയ്ക്കുക മാത്രമാണ് സോളാര്‍ കമ്മീഷന്റെ ഉദ്ദേശമെന്ന് കെ മുരളീധരന്‍. സരിത പറഞ്ഞതൊക്കേ പകര്‍ത്തിവെയ്ക്കാന്‍ എന്തിനാണ് ഒരു കമ്മീഷന്‍ എന്നും മുരളീധരന്‍ ചോദിച്ചു. 

സോളാര്‍ കേസില്‍ ശിവരാജന്‍ കമ്മീഷന്‍ പരിധികള്‍ ലംഘിച്ചു. കേസന്വേഷണം കോടതി മുന്‍പാകെ വരുമ്പോള്‍ കമ്മീഷന്‍ വഴിവിട്ടുപോയോ എന്ന് കോടതി കണ്ടെത്തുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.   ശബ്ദരേഖ ഉള്‍പ്പെടെയുളള തെളിവുകള്‍ ഹാജരാക്കാതെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. ഇതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ ബോധ്യമാകുമെന്നും മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com