യോഗി ആദിത്യനാഥിനെ കേരളത്തിലെ ആശുപത്രികളിലേക്ക് ക്ഷണിച്ച് സിപിഎം; കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതെങ്ങിനെയെന്ന് കണ്ടുപഠിക്കാം

ആശുപത്രികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് എങ്ങിനെയെന്ന് പഠിക്കാന്‍ കേരളത്തിലെ ആശുപത്രികളിലേക്ക് ക്ഷണിക്കുന്നു
യോഗി ആദിത്യനാഥിനെ കേരളത്തിലെ ആശുപത്രികളിലേക്ക് ക്ഷണിച്ച് സിപിഎം; കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതെങ്ങിനെയെന്ന് കണ്ടുപഠിക്കാം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ എത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ കേരളത്തിലെ ആശുപത്രികളിലേക്ക് ക്ഷണിച്ച് സിപിഎം. ആശുപത്രികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് എങ്ങിനെയെന്ന് പഠിക്കാന്‍ കേരളത്തിലെ ആശുപത്രികളിലേക്ക് ക്ഷണിക്കുന്നു എന്നായിരുന്നു സിപിഎമ്മിന്റെ പ്രതികരണം. 

പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയായിരുന്നു യുപി മുഖ്യമന്ത്രിക്കുള്ള സിപിഎമ്മിന്റെ ക്ഷണം. ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ പ്രാണവായു ലഭിക്കാതെ എഴുപതിലധികം കുട്ടികള്‍ മരിച്ചിരുന്നു. ഓക്‌സിജന്‍ ലഭ്യമാക്കുന്നതില്‍ അധികൃതരുടെ ഭാഗത്ത് നിന്നുമുള്ള അനാസ്ഥയാണ് കുട്ടികളുടെ മരണത്തിലേക്ക നയിച്ചതെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ പരിഹാസം.

ഇന്ന് കണ്ണൂരെത്തുന്ന ആദിത്യനാഥ് കേച്ചേരി മുതല്‍ കണ്ണൂര്‍ വരെയുള്ള പദയാത്രയില്‍ പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com