കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന്‌

വേങ്ങര തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്തെ സമരത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന്‌

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നിലപാടുകളില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ച രാപ്പകല്‍ സമരം ഇന്ന്. രാവിലെ പത്ത് മണിമുതല്‍ നാളെ രാവിലെ പത്ത് മണി വരെയാണ് സമരം. 

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരം. ഇവിടുത്തെ സമരം കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ ഉദ്ഘാടനം ചെയ്യും. മറ്റ് ജില്ലകളില്‍ കളക്റ്ററേറ്റുകള്‍ക്ക് മുന്നിലാണ് സമരം നടത്തുക. 

വേങ്ങര തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്തെ സമരത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഇവിടെ വോട്ടെണ്ണല്‍ കഴിഞ്ഞതിന് ശേഷം ഒക്ടോബര്‍ 19ന് രാപ്പകല്‍ സമരം നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com