ഉമ്മന്‍ചാണ്ടി പിതൃതുല്യനെന്ന് പറഞ്ഞത് ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞിട്ട്: സരിത

യുഡിഎഫ്‌ സര്‍ക്കാരിലെ കുറേ മന്ത്രിമാര്‍ സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായി കണ്ടിരുന്നു. എന്റെ കമ്പനിയുടെ പ്രശ്‌നങ്ങളുടെ മറവില്‍ ചൂഷണം ചെയ്ത യുഡിഎഫ് നേതാക്കള്‍ ഏറെയാണ്.
ഉമ്മന്‍ചാണ്ടി പിതൃതുല്യനെന്ന് പറഞ്ഞത് ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞിട്ട്: സരിത

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്പാനൂര്‍ രവിയും പറഞ്ഞതനുസരിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ 'ഉമ്മന്‍ചാണ്ടി പിതൃതുല്യനാണ് എന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സരിത എസ് നായരുടെ കത്ത്. എന്റെ നിസ്സഹായാവസ്ഥയില്‍, എന്റെ കമ്പനിയുടെ പ്രശ്‌നങ്ങളുടെ മറവില്‍ എന്നെ ചൂഷണം ചെയ്ത ഒരു കൂട്ടം യുഡിഎഫുകാരില്‍ വലിയ ഒരാളാണ് ഉമ്മന്‍ചാണ്ടി.  എനിക്കു പരാതി പറയാനുള്ള പദവിയിലിരുന്ന ആള്‍തന്നെ എന്നെ ചൂഷണം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ സരിത ആരോപിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു രണ്ടു തവണ പരാതി നല്‍കിയിട്ടും തള്ളിക്കളഞ്ഞു. ഇക്കാര്യം ഉള്‍പ്പെടെ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും സരിത ആവശ്യപ്പെട്ടു. 

സോളര്‍ കേസില്‍ അന്നത്തെ യുഎഡിഎഫ് സര്‍ക്കാരിലെ ഭൂരിഭാഗം പേരും പ്രതിയാകുമായിരുന്നു, എന്നാല്‍ പൊലീസിനെയും ജുഡീഷ്യറിയെയും മറ്റ് ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തി പരാതി അട്ടിമറിയ്ക്കപ്പെടുകയായിരുന്നു. യുഡിഎഫുകാര്‍ എന്നെ ചാനല്‍ ചര്‍ച്ചകളില്‍ മോശമായി ചിത്രീകരിക്കാന്‍ മത്സരിച്ചു. കേരള കോണ്‍ഗ്രസ് (എം)-കോണ്‍ഗ്രസ് അസ്വാരസ്യങ്ങള്‍ക്കിടെയാണ് ഏപ്രിലില്‍ കത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം പുറത്തായത്.

എനിക്ക് മറ്റു പ്രോജക്ടിനും പണത്തിനും വേണ്ടി ആര്‍ക്കും വഴങ്ങേണ്ടി വന്നിട്ടില്ല. എന്നാല്‍ എന്റെ വ്യക്തിജീവിതത്തില്‍ വന്ന ദുരന്തങ്ങള്‍ മുതലാക്കി ഭരണത്തിലിരുന്നവര്‍ ശാരീരികമായി നേടിയെടുത്തതിന് എന്റെ സമ്മതമുണ്ടായിരുന്നില്ല. കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിലെ കുറേ മന്ത്രിമാര്‍ സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായി കണ്ടിരുന്നു. എന്റെ കമ്പനിയുടെ പ്രശ്‌നങ്ങളുടെ മറവില്‍ ചൂഷണം ചെയ്ത യുഡിഎഫ് നേതാക്കള്‍ ഏറെയാണ്.

കമ്പനിയുടെ നിയമപ്രശ്‌നങ്ങള്‍ അഴിയാക്കുരുക്കാകുകയും ബിജു രാധാകൃഷ്ണന്‍ പണം വകമാറ്റുകയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പണം നല്‍കുകയും ചെയ്തതോടെ കമ്പനിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. ആ അവസ്ഥ മനസിലാക്കിയ ജനപ്രതിനിധികള്‍ ചൂഷണം ചെയ്യുകയായിരുന്നു. ഇവരെ ചൂണ്ടിക്കാട്ടുകയാണു ഞാന്‍ ചെയ്തത്.

സോളര്‍ കേസുമായി ബന്ധപ്പെട്ട് സരിതയ്ക്ക് 'ക്രെഡിബിലിറ്റി' ഇല്ലെന്ന് വിധി എഴുതിയ ജസ്റ്റീസ് കമാല്‍ പാഷ തന്റെ ടീം സോളാറിന്റെ കസ്റ്റമര്‍ ആയിരുന്നുവെന്നും ടീം സോളാറിന് അദ്ദേഹം ഗുഡ്‌വില്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരുന്നുവെന്നും ഈ സാഹചര്യത്തില്‍ വിശ്വാസ്യ്ത ഇല്ലായെന്ന് പറഞ്ഞ് പരാതി തള്ളിക്കളയരുത് എന്നും സരിത കത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com