ആര്‍എസ്എസുകാരന്റെ തട്ടുകട അടിച്ചു തകര്‍ത്തു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് ബിജെപി, പേട്ടയില്‍ സംഘര്‍ഷാവസ്ഥ

കൈതമുക്ക് ഭാഗത്തുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആഅക്രമത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പേട്ട ജംഗ്ഷന് സമീപം പ്രവര്‍ത്തിച്ചിരുന്ന തട്ടുകട ഒരു സംഘം അടിച്ചുതകര്‍ത്തു. രതീഷ് എന്നയാളുടെ തട്ടുകടയാണ് അടിച്ചുതകര്‍ത്ത്. ആക്രമണത്തില്‍ പരിക്കേറ്റ രതീഷിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രതീഷ് ആര്‍എസ്എസ് അനുയായി ആണെന്നാണ് പറയപ്പെടുന്നത്. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിക്കുന്നു. ഞായറാഴ്ച രാത്രി 9 മണിയോടെ ഒരു സംഘം യുവാക്കള്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തി. പണം നല്‍കുന്നതിനെ ചൊല്ലി രതീഷും ഇവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. 

ഈ സമയം തിരിച്ചു പോയ സംഘം 10.30ടെ വീണ്ടുമെത്തി കട അടിച്ചു തകര്‍ക്കുകയായിരുന്നു. പിന്നാലെ വഞ്ചിയൂര്‍, പേട്ട പൊലീസ് സ്ഥലത്തെത്തി. പൊലീസ് പരിശോധിക്കുന്നതിന് ഇടയില്‍ കടയുടെ പിന്നില്‍ നിന്നും സംഘം വീണ്ടും കട അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചു. ഈ സമയമാണ് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

കൈതമുക്ക് ഭാഗത്തുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആഅക്രമത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. സ്ഥലത്ത് പൊലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com