മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് നഗരസഭയുടെ അന്ത്യശാസനം

റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകള്‍ ഏഴുദിവസത്തിനുള്ളില്‍ ഹാജരാക്കിയില്ലെങ്കില്‍ റിസോര്‍ട്ടിനോട് അനുബന്ധിച്ചുള്ള 34 കെട്ടിടങ്ങളും പൊളിച്ചുമാറ്റുമെന്ന് നഗരസഭ അന്ത്യശാസനം നല്‍കി
മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് നഗരസഭയുടെ അന്ത്യശാസനം

ആലപ്പുഴ: കായല്‍ കയ്യേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിനെതിരെ കര്‍ശന നടപടിയുമായി ആലപ്പുഴ നഗരസഭ. റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകള്‍ ഏഴുദിവസത്തിനുള്ളില്‍ ഹാജരാക്കിയില്ലെങ്കില്‍ റിസോര്‍ട്ടിനോട് അനുബന്ധിച്ചുള്ള 34 കെട്ടിടങ്ങളും പൊളിച്ചുമാറ്റുമെന്ന് നഗരസഭ അന്ത്യശാസനം നല്‍കി.

മുമ്പ് രേഖകള്‍ ഹാജരാക്കാന്‍ നഗരസഭ നിര്‍ദേശിച്ചിരുന്നെങ്കിലും ലേക്ക് പാലസ് റിസോര്‍ട്ട് അധികൃതര്‍ നോട്ടീസിനു മറുപടി പോലും നല്‍കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് നഗരസഭ നിലപാട് കര്‍ശനമാക്കിയത്. റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകള്‍ വീണ്ടും ഹാജരാക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്.രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ സ്വന്തം ചെലവില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനും നോട്ടീസിലുണ്ട്. ഇതിന് തയ്യാറാകാത്ത പക്ഷം നഗരസഭ കെട്ടിടങ്ങള്‍ പൊളിച്ച് ഇതിന്റെ ചെലവ് ലേക്ക് പാലസ് റിസോര്‍ട്ടില്‍നിന്ന് ഈടാക്കുമെന്ന് നോട്ടീസില്‍ പറയുന്നു.

നേരത്തെ കായല്‍ കയ്യേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ റവന്യൂവകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് റവന്യൂവകുപ്പ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും സൂചനകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com