കുമ്മനത്തിനെതിരെ ബിജെപിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനം; കേരളത്തിലെ എന്‍ഡിഎ തകര്‍ച്ചയുടെ വക്കില്‍

സംസ്ഥാനത്തെ എന്‍ഡിഎ സഖ്യ രൂപീകരണത്തിന് നേതൃത്വം നല്‍കിയ ബിജെപി കേന്ദ്ര നേതൃത്വത്തിന് തന്നെയാണ് ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങളുടെ ഉത്തരവാദിത്വം
കുമ്മനത്തിനെതിരെ ബിജെപിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനം; കേരളത്തിലെ എന്‍ഡിഎ തകര്‍ച്ചയുടെ വക്കില്‍

ആലപ്പുഴ: ബിജെപി കേന്ദ്ര നേതൃത്വം മുന്‍കൈയെടുത്ത ബിഡിജെഎസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ ചേര്‍ത്ത രൂപീകരിച്ച എന്‍ഡിഎ മുന്നണിയിലെ ഭിന്നത എന്‍ഡിഎയുടെ സംസ്ഥാന ഘടകം യോഗത്തില്‍ മറനീക്കി പുറത്തുവന്നു. സഖ്യകക്ഷികള്‍ക്കിടയിലുള്ള ഭിന്നതയ്ക്ക് പുറമെ, ബിജെപിക്കുള്ളില്‍ നിന്നുതന്നെയുള്ള വിമര്‍ശന ശബ്ദങ്ങളും യോഗത്തില്‍ ശക്തമായി. 

വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സഖ്യ കക്ഷികള്‍ ഉയര്‍ത്തിയത്. എന്‍ഡിഎ മുന്നണി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ മുന്നണി ചെയര്‍മാനായ കുമ്മനം രാജശേഖരന്റെ വിഭാഗത്തിനുണ്ടായ വീഴ്ചയും ബിജെപിയിലെ തന്നെ ഒരു വിഭാഗം ചൂണ്ടിക്കാട്ടി. 

എന്നാല്‍ സംസ്ഥാനത്തെ എന്‍ഡിഎ സഖ്യ രൂപീകരണത്തിന് നേതൃത്വം നല്‍കിയ ബിജെപി കേന്ദ്ര നേതൃത്വത്തിന് തന്നെയാണ് ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങളുടെ ഉത്തരവാദിത്വം എന്നാണ് ബിജെപി സംസ്ഥാന ഘടകം സ്വീകരിച്ച നിലപാട്. 

ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണനെ മേല്‍ശാന്തിയായി നിയമിക്കുന്നത് തടഞ്ഞതിനെതിരെ ബിഡിജെഎസും, എസ്എന്‍ഡിപിയും ശക്തമായ നിലപാട് സ്വീകരിച്ചിട്ടും, ബിജെപി സംസ്ഥാന നേതൃത്വം വിഷയത്തില്‍ മൗനം പാലിച്ചതിനെതിരേയും വിമര്‍ശനം ഉയര്‍ന്നു. 

എന്‍ഡിഎ ചെയര്‍മാനായ കുമ്മനം രാജശേഖരനായിരുന്നു വിമര്‍ശനങ്ങള്‍ക്ക മറുപടി നല്‍കിയത്. എന്നാല്‍ ചെയര്‍മാന്റെ അധ്യക്ഷതയ്യില്‍ യോഗം നടക്കുമ്പോള്‍ മറുപടി പറയേണ്ടത് കണ്‍വീനറുടെ ചുമതലയാണെന്നും യോഗത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. പക്ഷെ എന്‍ഡിഎ കണ്‍വീനറായ തുഷാര്‍ വെള്ളാപ്പള്ളിക്ക യോഗത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com