ആള്‍ക്കൂട്ട ആക്രമണം കാരണം ഗുജറാത്തില്‍ നിന്ന് പശുക്കളെ കൊണ്ടുവരാന്‍ വയ്യെന്ന് മന്ത്രി കെ.രാജു

പാലുത്പാദനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വയംപര്യാപതത കൈവരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റ അപക്വമായ നിലപാട് പ്രതികൂലമായി ബാധിച്ചു
ആള്‍ക്കൂട്ട ആക്രമണം കാരണം ഗുജറാത്തില്‍ നിന്ന് പശുക്കളെ കൊണ്ടുവരാന്‍ വയ്യെന്ന് മന്ത്രി കെ.രാജു

കോഴിക്കോട്‌: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ക്ഷീരോത്പാദനം മെച്ചപ്പെടുത്തുന്നുതിനായി ഗുജറാത്തില്‍ നിന്ന് ഗിര്‍ പശുക്കളെ കൊണ്ടുവരുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് മൃഗസംരക്ഷണ,ക്ഷീര വികസന മന്ത്രി കെ.കാജു.മികച്ച രീതിയില്‍ പാലുല്പ്പാദിപ്പിക്കുന്ന ഒന്നരലക്ഷത്തോളം വിലയുള്ള പശുക്കളാണിവ. ഗുജറാത്ത് മൃഗസംരക്ഷണ വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് 200 പശുക്കളെ വാങ്ങാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഗുജറാത്ത് അതിര്‍ത്തിവരെ സംരക്ഷണം നല്‍കാമെന്നും ബാക്കി കാര്യങ്ങള്‍ നിങ്ങള്‍ നോക്കണമെന്നുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 

എന്നാല്‍ ഗുജറാത്ത് കഴിഞ്ഞ് എങ്ങനെ കേരളം വരെ എത്തിക്കും എന്നതാണ് ആശങ്ക. ആള്‍ക്കൂട്ടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ആക്രമണം വലിയ പ്രശ്‌നമാണ്. പ്രത്യേകിച്ച് കേരളത്തിലേക്കാണെന്ന് അറിഞ്ഞാല്‍,മന്ത്രി പറയുന്നു. പാലുത്പാദനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വയംപര്യാപതത കൈവരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റ അപക്വമായ നിലപാട് പ്രതികൂലമായി ബാധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ഡോ.വര്‍ഗ്ഗീസ് കുര്യന്‍ അവാര്‍ഡ് ദാനവും അനുസ്മരണ പ്രഭാഷണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com