അതൊന്നുമല്ല, ഇതാണ് ആ കോടീശ്വരന്‍; തേങ്ങാക്കച്ചവടത്തെക്കുറിച്ച് ആലോചനകള്‍ മുറുന്നതിനിടെ മുസ്തഫയ്ക്കു പത്തു കോടിയുടെ ഭാഗ്യം

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ബംപര്‍ നറുക്കെടുപ്പിന്റെ ഭാഗ്യവാനെ ശനിയാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്
അതൊന്നുമല്ല, ഇതാണ് ആ കോടീശ്വരന്‍; തേങ്ങാക്കച്ചവടത്തെക്കുറിച്ച് ആലോചനകള്‍ മുറുന്നതിനിടെ മുസ്തഫയ്ക്കു പത്തു കോടിയുടെ ഭാഗ്യം

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ നേടിയ ഭാഗ്യവാനെ കണ്ടെത്തി. പരപ്പനങ്ങാടിക്ക് സമീപം പാലത്തിങ്കല്‍ ചുഴലി സ്വദേശി മുസ്തഫയ്ക്കാണ് ബംപര്‍ അടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ബംപര്‍ നറുക്കെടുപ്പിന്റെ ഭാഗ്യവാനെ ശനിയാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്.

തേങ്ങാ കച്ചവടക്കാരനായിരുന്ന ഉപ്പയുടെ കൂടെ വണ്ടി ഓടിക്കലായിരുന്നു മുസ്തഫയുടെ ജോലി. സ്വന്തമായി തേങ്ങാ കച്ചവടം നടത്താന്‍ ആലോചിച്ചിരിക്കുമ്പോഴാണ് ഭാഗ്യം കടാക്ഷിച്ചത്. ഭാര്യയും നാലു കുട്ടികളുമുണ്ട്.

തിരൂരിലെ കെഎസ് ഏജന്‍സിയില്‍നിന്ന് പരപ്പനങ്ങാടിയിലെ ഐശ്വര്യ സബ് എജന്‍സി വാങ്ങിയ ഈ ലോട്ടറി കൊട്ടന്തല പൂച്ചേങ്ങല്‍കുന്നത്ത് ഖാലിദാണ് വിറ്റത്. സമ്മാനത്തുകയായ 10 കോടി രൂപയില്‍ ഏജന്‍സി കമ്മിഷനായി ഒരു കോടി രൂപ ലഭിക്കും. അതില്‍നിന്ന് 10 ലക്ഷം രൂപ നികുതി കിഴിച്ച് ബാക്കി വില്‍പനക്കാരനുള്ളതാണ്. 

നറുക്കെടുപ്പ് കഴിഞ്ഞതു മുതല്‍ ഇതാണു കോടീശ്വരന്‍ എന്ന അടിക്കുറിപ്പോടെ പലരുടെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com