ഷാര്‍ജ ഭരണാധികാരി അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തി 

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ഷാര്‍ജ ഭരണാധികാരിയെ മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു/ ചിത്രം കവിയൂര്‍ സന്തോഷ്‌
ഷാര്‍ജ ഭരണാധികാരിയെ മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു/ ചിത്രം കവിയൂര്‍ സന്തോഷ്‌

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഔദ്യോഗിക സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തി.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിച്ചു.

കഴിഞ്ഞ ഡിസംബറില്‍ ഷാര്‍ജ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാര്‍ജ ഭരണാധികാരി  ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു.

അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. മുന്നുദിവസമാണ് ഔദ്യോഗിക കാര്യങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നത്. നാളെ ഗവര്‍ണര്‍ പി. സദാശിവം രാജ്ഭവനില്‍ അദ്ദേഹത്തിന് വിരുന്നു നല്‍കും. രാജ്ഭവനില്‍ വെച്ചാകും മുഖ്യമന്ത്രിയും മന്ത്രിമാരും സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായി കൂടിക്കാഴ്ച നടത്തുക. കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി. ലിറ്റ് ബിരുദം അദ്ദേഹം സ്വീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com