ഇറക്ക് കൂലി 16,000 രൂപ; നോക്കൂകൂലി 25,000; അതിക്രമത്തിന് ഇരയായി സിനിമാ താരവും

സുധീര്‍ കരമനയുടെ വീട്ടില്‍ സാധനങ്ങള്‍ ഇറക്കാന്‍ നോക്കൂകൂലിയായി വാങ്ങിയത് 25,000 രൂപ - ഇറക്കുകൂലി 16,000 രൂപ 
ഇറക്ക് കൂലി 16,000 രൂപ; നോക്കൂകൂലി 25,000; അതിക്രമത്തിന് ഇരയായി സിനിമാ താരവും


തിരുവനന്തപുരം: സംസ്ഥാനത്ത് നോക്കൂകൂലി നിരോധിച്ചെങ്കിലും നിയമം കാറ്റില്‍ പറത്തി ട്രേഡ് യൂണിയനുകള്‍. തൊഴിലാളി സംഘടനകളുടെ നോക്കുകൂലിയ്ക്ക് ഇരയായത് സിനിമാ താരം സുധീര്‍ കരമനയാണ്. തിരുവനന്തപുരം ചാക്കയില്‍ വീട് നിര്‍മ്മാണത്തിനുള്ള ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നതിന് നോക്കുകൂലിയായി തൊഴിലാളി സംഘടനകള്‍ കൈപ്പറ്റിയത് 25,000 രൂപയാണെന്നുംം നടന്‍ പറഞ്ഞു

മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുന്നതിനായി 16,000 രൂപയ്ക്ക് മാര്‍ബിള്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനി തൊഴിലാളികളെയും അയച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് അവിടയെത്തിയ തൊഴിലാളി സംഘടനകള്‍ നോക്കൂകൂലിയ്ക്കായി ബഹളം വെക്കുകയായിരുന്നു. നോക്കുകൂലിയായി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും 25,000 രൂപ കൊടുത്ത് തൊഴിലാളി നേതാക്കളെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ തുക കൈപ്പറ്റിയ ശേഷം ലോഡ് ഇറക്കാതെ തൊഴിലാളി സംഘടനകള്‍ പോകുകയായിരുന്നു. തുടര്‍ന്ന് പതിനാറായിരം രൂപ കൊടുത്ത് ഗ്രാനൈറ്റ് ഇറക്കുകയായിരുന്നു.

സിനിമയുടെ ഷൂട്ടിംഗിനിടെ തൊടുപുഴയിലായിരുന്നു സുധീര്‍ കരമന. മൊത്തം ഇറക്കാന്‍ 16,000 രൂപ കൊടുക്കുകയും നോക്കുകൂലിയായി 25,000 രൂപ വാങ്ങിയത് ശരിയായില്ലെന്നും സുധീര്‍ പറഞ്ഞു. എന്നാല്‍  ഇത് സംബന്ധിച്ച് പരാതി നല്‍കാന്‍ നടന്‍ തയ്യാറായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com