ഇപി ജയരാജന്‍ അമ്പലത്തിലെത്തിയത് പൊതുചടങ്ങിനെന്ന് ക്ഷേത്രം അധികൃതര്‍

ഇപി ജയരാജന്‍ അമ്പലത്തിലെത്തിയത് പൊതുചടങ്ങിനെന്ന് ക്ഷേത്രം അധികൃതര്‍

ക്ഷേത്രത്തിലെ കൊത്തുപണി കാണാനായി ക്ഷേത്ര ഭാരവാഹികളുടെ നിര്‍ബന്ധപ്രകാരം അകത്തു കയറിയിരുന്നു ഇതിനെ ദുര്‍വ്യാഖ്യാനിച്ചാണ് വാര്‍ത്തകള്‍ പുറത്തുവന്നതെന്ന് ക്ഷേത്രം അധികൃതര്‍ 

കണ്ണൂര്‍: സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുന്‍മന്ത്രിയുമായ ഇപി ജയരാജന്റെ ക്ഷേത്രദര്‍ശനത്തില്‍ വിശദീകരണവുമായി ക്ഷേത്രം അധികൃതര്‍. മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ ഇപി ജയരാജന്‍ ദര്‍ശനത്തിനെത്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ചുകൊണ്ട് ക്ഷേത്ര ഭാരവാഹികള്‍ രംഗത്തെത്തിയത്.

ഉത്സവാഘോഷവുമായി ബന്ധപ്പെട്ട സാംസ്‌കാരിക സമ്മേളനത്തിന് ക്ഷണിക്കപ്പെട്ട ജനപ്രതിനിധിയായിരുന്നു ജയരാജന്‍. ക്ഷേത്രത്തിലെ കൊത്തുപണി കാണാനായി ക്ഷേത്ര ഭാരവാഹികളുടെ നിര്‍ബന്ധപ്രകാരം അകത്തു കയറിയിരുന്നു ഇതിനെ ദുര്‍വ്യാഖ്യാനിച്ചാണ് വാര്‍ത്തകള്‍ പുറത്തുവന്നതെന്നും ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി. 

ഇ പി ജയരാജന്‍ എംഎല്‍എ ഒരു വര്‍ഷം മുമ്പ് ക്ഷേത്രത്തിലെ പൊതു ചടങ്ങില്‍ പങ്കെടുത്തതിനെ ഇപ്പോള്‍ വിവാദമാക്കുന്നത് ഖേദകരമാണ്. ക്ഷേത്രം ഭാരവാഹികളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്  അദ്ദേഹം ക്ഷേത്രത്തിലെത്തിയതെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com