കോട്ടയം: പാലായില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലാ - തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മേരിമാതാ ബസിന്റെ ഡ്രൈവര്‍ തൊടുപുഴ വണ്ണപ്പുറം ഒടിയപാറ സ്വദേശി വിനോദ് (50) ആണ് മരിച്ചത്. പാലാ കാനാട്ടുപാറയില്‍ വൈകുന്നേരം നാലു മണിയോടെയാണ് അപകടം. ബസ് ഓടയിലേക്ക് ഇടിച്ചിറങ്ങി. ആര്‍ക്കും പരുക്കില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ