പെരിയാറില്‍ ജലനിരപ്പുയരുന്നു; ആലുവ മണപ്പുറം മുങ്ങി, ജാഗ്രതാ നിര്‍ദേശം

പെരിയാറില്‍ ജലനിരപ്പുയരുന്നു; ആലുവ മണപ്പുറം മുങ്ങി, ജാഗ്രതാ നിര്‍ദേശം

ഇടമലയാര്‍ അണക്കെട്ട് തുറന്നുവിട്ടതോടെ പെരിയാറിലെ നീരൊഴുക്ക് വര്‍ധിച്ചു


കൊച്ചി: ഇടമലയാര്‍ അണക്കെട്ട് തുറന്നുവിട്ടതോടെ പെരിയാറിലെ നീരൊഴുക്ക് വര്‍ധിച്ചു. ആലുവാ മണപ്പുറം മുങ്ങി. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചു മണിയോടെയാണ് ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നത്. 164 ഘനമീറ്റര്‍ ജലമാണ് തുറന്നു വിടുക. പെരിയാറില്‍ ഒന്നരമീറ്റര്‍ വരെ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

നാലു ഷട്ടറുകള്‍ 80 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്.രാവിലെ ആറു മണിക്ക് ഡാം തുറക്കുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ രാത്രി ഈ മേഖലയില്‍ ശക്തമായ മഴപെയ്തത് ജലനിരപ്പ് 169.95 മീറ്റര്‍ എത്തിയതോടെ അഞ്ച് മണിക്ക് തന്നെ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com