വെള്ളം കുടിക്കാനെത്തിയ കാട്ടാന വെള്ളപ്പൊക്കത്തില്‍ കുടുങ്ങി, തുറന്ന അണക്കെട്ട് അടച്ച് വെള്ളം താഴ്ത്തി ആനയെ രക്ഷിച്ച് അധികൃതര്‍

വെള്ളം കുടിക്കാനെത്തിയ കാട്ടാന വെള്ളപ്പൊക്കത്തില്‍ കുടുങ്ങി, തുറന്ന അണക്കെട്ട് അടച്ച് വെള്ളം താഴ്ത്തി ആനയെ രക്ഷിച്ച് അധികൃതര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: വെള്ളം കുടിക്കാന്‍ പുഴയിലിറങ്ങിയ കാട്ടാന വെള്ളപ്പൊക്കത്തില്‍ കുടുങ്ങി. അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ച് പുഴയിലെ വെള്ളം താഴ്്ത്തി ആനയെ രക്ഷിച്ച് അധികൃതര്‍. 

അതിരപ്പിള്ളി വനമേഖലയില്‍ ചാര്‍പ്പ ഭാഗത്തായി ഇന്നു രാവിലെയാണ് കാട്ടാന പുഴയില്‍ കുടുങ്ങിയത്. വെള്ളം കുടിക്കാന്‍ എത്തിയ ആന പുഴയിലെ വെള്ളം ഉയര്‍ന്നതോടെ പാറക്കെട്ടില്‍ കുടങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. എപ്പോഴാണ് ആന ഇവിടെ കുടുങ്ങിയതെന്നു വ്യക്തമല്ല. രാവിലെ നാട്ടുകാരാണ് ആനയെ പാറക്കെട്ടിനു മുകളില്‍ കണ്ടത്.

നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് ഫോറസ്റ്റ് അധികൃതര്‍ എത്തിയെങ്കിലും ആനയെ പുഴ കടത്തി വിടാനായില്ല. ആനയുടെ അടുത്തു ചെന്ന് രക്ഷാപ്രവര്‍ത്തനം സാധ്യമല്ലാത്തതിനാല്‍ പുഴയിലെ വെള്ളം താഴ്ത്തി ആനയ്ക്കു പോവാനുള്ള വഴിയൊരുക്കുക എന്നതു മാത്രമായിരുന്നു പോംവഴി. തുടര്‍ന്ന് അധികൃതര്‍ കെഎസ്ഇബി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. അങ്ങനെയാണ് പുഴയിലെ വെള്ളം താഴ്ത്താന്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ അടയ്ക്കാന്‍ തീരുമാനമായത്.

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നു ഷട്ടറുകളാണ് ആനയെ രക്ഷിക്കുന്നതിനു വഴിയൊരുക്കാന്‍ അടച്ചത്. ഷട്ടറുകള്‍ അടച്ചതിനെത്തുടര്‍ന്ന് വെള്ളം താഴ്ന്ന പുഴയിലൂടെ ആന തിരികെ കാട്ടില്‍കയറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com