വെള്ളപ്പൊക്കം: മുണ്ടേരി ഫാമില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

മണിക്കൂറുകള്‍ക്കു ശേഷം വിദഗ്ധരെത്തി പുഴയ്ക്ക് കുറുകെയുളള പാലത്തില്‍ വടം കെട്ടിയാണ് തൊഴിലാളികളെ തിരിച്ചെത്തിച്ചത്
വെള്ളപ്പൊക്കം: മുണ്ടേരി ഫാമില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

നിലമ്പൂര്‍: ചാലിയാറിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് മുണ്ടേരി കൃഷിഫാമിലെ തൊഴിലാളികള്‍ തിരിച്ചെത്താനാവാതെ കുടുങ്ങി. മണിക്കൂറുകള്‍ക്കു ശേഷം വിദഗ്ധരെത്തി പുഴയ്ക്ക് കുറുകെയുളള പാലത്തില്‍ വടം കെട്ടിയാണ് തൊഴിലാളികളെ തിരിച്ചെത്തിച്ചത്. തലപ്പാലി ഭാഗത്ത് ജോലിക്കായി പോയ എഴുപതോളം തൊഴിലാളികളാണ് പാലം മുങ്ങി മണിക്കൂറുകളോളം ഒറ്റപ്പെട്ടത്. 

സാധാരണപോലെ രാവിലെ തെങ്ങിന്‍തോപ്പില്‍ ജോലിയെടുക്കാനാണ് 70 ഓളം തൊഴിലാളികള്‍ തലപ്പാലി ഭാഗത്തെത്തിയത്. ഉച്ചകഴിഞ്ഞ് തിരിച്ചുവരാന്‍ ശ്രമിക്കുമ്പോഴാണ് പാലം മുഴുവനായി മുങ്ങിപ്പോയതായി കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് നിലമ്പൂരില്‍ നിന്നും ഫയര്‍ ആന്റ് റെസ്‌ക്യൂ അധികൃതരും എടക്കര സി.ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും ട്രോമാ കെയര്‍ യൂണിറ്റും സ്ഥലത്തെത്തി. തുടര്‍ന്ന് വടംകെട്ടി തൂക്കിയെടുത്താണ് തൊഴിലാളികളെ ഇക്കരെയെത്തിച്ചത്. മൂന്നു മണിക്കൂറുകളോളമാണ് തൊഴിലാളികള്‍ പുഴയ്ക്കക്കരെ കുടുങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com