മുല്ലപ്പെരിയാര്‍; ജലനിരപ്പ് കുറയ്ക്കില്ല; ഡാം സുരക്ഷിതമെന്ന് തമിഴ്‌നാട്; ജലനിരപ്പ് 142 അടി കവിഞ്ഞു; സ്ഥിതി ഗുരുതരം

മുല്ലപ്പെരിയാര്‍; ജലനിരപ്പ് കുറയ്ക്കില്ല; ഡാം സുരക്ഷിതമെന്ന് തമിഴ്‌നാട്; ജലനിരപ്പ് 142 അടി കവിഞ്ഞു; സ്ഥിതി ഗുരുതരം
മുല്ലപ്പെരിയാര്‍; ജലനിരപ്പ് കുറയ്ക്കില്ല; ഡാം സുരക്ഷിതമെന്ന് തമിഴ്‌നാട്; ജലനിരപ്പ് 142 അടി കവിഞ്ഞു; സ്ഥിതി ഗുരുതരം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയ്ക്കില്ലെന്ന് കടുംപിടുത്തം ഒഴിവാക്കതെ തമിഴ്‌നാട്. മുല്ലപ്പെരിയാല്‍ ഡാം സുരക്ഷിതമാണെന്ന് കാണിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ജലനിരപ്പ 142 അടിയായി നിലനിര്‍ത്തുമെന്ന തീരുമാനത്തില്‍ തന്നെ തമിഴ്‌നാട് ഉറച്ചു നില്‍ക്കുകയാണ്. വൃഷ്ടിപ്രദേശത്ത് ലഭിക്കുന്ന മഴയുടെ അളവ് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ നല്‍കുന്നില്ലെന്ന കുറ്റപ്പെടുത്തലും തമിഴ്‌നാട് ഉന്നയിച്ചിട്ടുണ്ട്. അതേസമയം വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിക്കാതിരിക്കുന്നത് കേരളത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. അടിയന്തര സാഹരചര്യം കണക്കിലെടുത്താണ് വിഷയം പരിഗണിക്കുന്നത്. കേരളം വിഷയം ഉന്നയിച്ചപ്പോള്‍ അറ്റോര്‍ണി ജനറല്‍ ഹാജരാകണമെന്ന് കേടതി നിര്‍ദേശിച്ചിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

അതേസമയം സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇപ്പോഴും സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. പുഴകളും മറ്റും കരകവിഞ്ഞൊഴുകിയതോടെ ഗ്രമങ്ങളും നഗരങ്ങളും വെള്ളപ്പൊക്കത്തിന്റെ ഭീഷണിയിലാണ്. പ്രളയം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സൈന്യമെത്തും. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ പത്ത് ഹെലികോപ്റ്ററും എത്തും. പത്തനംതിട്ടയിലും ആലുവ മേഖലയിലും രക്ഷാപ്രവര്‍ത്തനം ഈര്‍ജിതപ്പെടുത്തിയിട്ടുണ്ട്. പെരിയാറിലും ചാലക്കുടി പുഴയിലും ജല നിരപ്പ് ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയക്കെടുതിയില്‍ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് 61 പേര്‍ മരിച്ചു. 

ആലുവ, ചാലക്കുടി, ആറന്‍മുള, റാന്നി, തൃശൂര്‍, കൊഴിക്കോട്, മൂവാറ്റുപുഴ, തൊടുപുഴ, കാലടി, കുട്ടനാട്, മാന്നാര്‍, മാവേലിക്കര, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം ഉയരുന്നുണ്ട്. ഇടുക്കിയില്‍ മൂന്നാര്‍ ഉള്‍പ്പെടെ മിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആലുവയില്‍ കൂടുതല്‍ പേര്‍ ഫഌറ്റുകളിലും സ്ഥാപനങ്ങളിലും വീടുകളിലും മറ്റും കുടുങ്ങിയിട്ടുണ്ട്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ 500ഓളം വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നു. വെള്ളം ഇപ്പോഴും ഉയരുന്നതായും നാല് ഭാഗത്തും വെള്ളമാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ആലുവയില്‍ ഹെലികോപ്റ്റര്‍ എത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇതുവരെയായി 36 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 

കൊച്ചി നഗരത്തിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ഇടപ്പള്ളിയില്‍ തോട് കരകവിഞ്ഞു. ബാണാസുര, കാരാപ്പുഴ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ വയനാട്ടിലും സ്ഥിതി ഗുരുതരമാണ്. സംസ്ഥാനത്ത് മിക്ക സ്ഥലത്തും ഗതാഗതം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ആളിയാര്‍ ഡാം തുറന്നതോടെ പാലക്കാട് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com