എടക്കര: കാലവർഷക്കെടുതിയിൽ വെള്ളം കയറി ചെളി നിറഞ്ഞ വീട് വൃത്തിയാക്കുനതിനിടെ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. ചുങ്കത്തറ എരുമമുണ്ട ചെമ്പൻകൊല്ലി മാടമ്പത്ത് അബ്ദുൾ ഖാദർ-കുഞ്ഞിപാത്തു ദമ്പതികളുടെ മകൻ ഇബ്രാഹിം (44) ആണ് മരിച്ചത്. ശക്തമായ മഴയിൽ ഇവരുടെ വീട്ടിൽ വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതോടെ വീടിനകം ശുചീകരിക്കുന്നതിനിടെയായിരുന്നു അപകടം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ