കൊച്ചി: പ്രളയജലത്തില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നാവിക സേനയ്ക്ക് വ്യത്യസ്തമായ രീതിയില്‍ കൊച്ചിയില്‍ നിന്നൊരു നന്ദി പ്രകാശനം. വീടിന്റെ ടെറസില്‍ വെള്ള പെയിന്റ് ഉപയോഗിച്ച് താങ്ക്സ് എന്നെഴുതിയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രളയബാധിതര്‍ നന്ദി അറിയിച്ചിരിക്കുന്നത്.
പതിനേഴിന് നേവി പൈലറ്റ് വിജയ് വര്‍മയും സംഘവും രണ്ടു സ്ത്രീകളെ രക്ഷപ്പെടുത്തിയ വീടിന് മുകളിലാണ് നന്ദി വാക്ക് എഴുതിവെച്ചിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. സ്പോക് പേഴ്സണ്‍ നേവിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജും ഫോട്ടോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ