കുട്ടനാട്ടില്‍ നിന്നും രക്ഷതേടി ആലുവയിലെത്തി; യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി

കുട്ടനാട്ടില്‍ നിന്നും രക്ഷതേടി ആലുവയിലെത്തി, യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി
കുട്ടനാട്ടില്‍ നിന്നും രക്ഷതേടി ആലുവയിലെത്തി; യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി

കൊച്ചി: പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ എന്ന് പറഞ്ഞത് പോലെയായിരുന്നു ഈ കുടുംബത്തിന്റെ അവസ്ഥ. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷതേടിയാണ് ആലുവയിലെത്തിയത്. പൂര്‍ണഗര്‍ഭിണിയായ യുവതി രാജഗിരി ഹോസ്പിറ്റലില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. 

കുട്ടനാട് പുളിങ്കുന്ന് വളമ്പമ്പില്‍ തോമസ് ആന്റണി, ഷേര്‍ളി കോശി ദമ്പതികളാണ് കുട്ടനാട്ടിലെ പുളിങ്കുന്നത്ത് നിന്ന് ആലുവയിലെ എടത്തല പഞ്ചായത്തിലെ വര്‍ണ്ണം നഗറില്‍ അഭയം തേടിയത് എന്നാല്‍ അവിടെയും വെള്ളമുയര്‍ന്നപ്പോള്‍ നൊച്ചിമ ചാരിറ്റി വിംങ്ങ് പ്രവര്‍ത്തകരാണ് അവസരോചിതമായ ഇടപെടലിലൂടെ അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്, ഇന്നലെ അവര്‍ക്ക് ഇരട്ട കുട്ടികള്‍ ജനിച്ചപ്പോള്‍ ചാരിറ്റി പ്രവര്‍ത്തകരും ആഹ്ലാദത്തിലായി.

എന്തുചെയ്യമണെന്നറിയാതെ നിന്ന തങ്ങള്‍ക്ക് നൊച്ചിമ ചാരിറ്റി വിംഗ് നല്‍കിയ സഹായം എത്ര നന്ദി പറഞ്ഞാലും മതിവരില്ലെന്നായിരുന്നു ദമ്പതികളുടെ വാക്കുകള്‍. 

പ്രളയം നാടിനെ ഭയാശങ്കയിലാക്കിയ നിമിഷം മുതല്‍ വിശ്രമമില്ലാതെ സേവനത്തിനിറങ്ങിയ ചാരിറ്റി വിംങ്ങ് പ്രവര്‍ത്തകര്‍ നൊച്ചിമ പ്രദേശത്തെയും,പറവൂര്‍ വടക്കേക്കര, മാഞ്ഞാലി, ആലങ്ങാട്, കുന്നേപള്ളി, കോട്ടപ്പുറം, വെളിയത്തുനാട്, യു സി കോളേജ് മുതലായ പ്രളയബാധിത മേഖലകളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയിലായിരുന്നു. എടത്തല പഞ്ചായത്തിലെ വിവിധ മേഖലകളില്‍ കുടിവെള്ളം എത്തിക്കുന്ന ജോലി തുടര്‍ന്നുകൊണ്ടിരിക്കുകയാണ് പ്രവര്‍ത്തകര്‍,പ്രളയബാധിതര്‍ വീട്ടിലേക്ക് മടങ്ങി തുടങ്ങിയ സാഹചര്യത്തില്‍ അവര്‍ക്ക് വീട്ടിലേക്കാവശ്യമായ പല വൃഞ്ജനങ്ങളുള്‍പ്പെടെയുള്ള കിറ്റുകള്‍ വീടുകളില്‍ വിതരണം ചെയ്യാനുള്ള തിരക്കിലാണ് ഇവര്‍. പ്രശസ്ത ഫുട്‌ബോള്‍ താരം ശ്രീ സി.കെ വിനീതും നൊച്ചിമ ചാരിറ്റി വിംങ്ങിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ടായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com