ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങിയ ചിത്രം പ്രചരിപ്പിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഫെയ്സ്ബുക്കില്‍ പൊങ്കാല. ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂളിലെ ക്യാമ്പിലെ കിടന്നുറങ്ങാന്‍ തീരുമാനിച്ചു എന്നറിയിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് സോഷ്യല്‍ മീഡിയ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രളയക്കെടുതിയില്‍ നാട് മുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് എവിടെയും കാണാത്ത കണ്ണന്താനം ക്യാമ്പുകളിലെത്തി മുതലെടുപ്പ് രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് വിമര്‍ശനം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും ക്യാമ്പ് നടത്തിപ്പുകാര്‍ക്കും ഇത്തരം ചെയ്തികള്‍ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ