മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തു; മകൻ അച്ഛനെ കമ്പികൊണ്ട് അടിച്ചുകൊന്നു 

മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് മകന്‍ അച്ഛനെ കമ്പികൊണ്ട് അടിച്ചുകൊന്നു
മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തു; മകൻ അച്ഛനെ കമ്പികൊണ്ട് അടിച്ചുകൊന്നു 

കൊല്ലം: മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് മകന്‍ അച്ഛനെ കമ്പികൊണ്ട് അടിച്ചുകൊന്നു. ഇരവിപുരത്ത് പവിത്രം നഗറില്‍ രാജു ആണ് മരിച്ചത്. മകൻ അശ്വിനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു.‌ 

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ അശ്വിൽ ഇത് ചോദ്യം ചെയ്തതിന് അച്ഛനെയും അമ്മയെയും കമ്പികൊണ്ട് അടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

ബഹളം കേട്ടെത്തിയ നാട്ടുകാർ അശ്വിനെ തടഞ്ഞുവച്ചശേഷം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ചോരയിൽ കുളിച്ചുകിടന്ന മാതാപിതാക്കളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com