രാഹുല്‍ഗാന്ധി കടന്നുംപോകും മുന്‍പേ വഴിയില്‍ വാന്‍ കത്തിനശിച്ചു

രാഹുല്‍ഗാന്ധി കടന്നുംപോകും മുന്‍പേ വഴിയില്‍ വാന്‍ കത്തിനശിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചാലക്കുടി: രാഹുല്‍ഗാന്ധി കടന്നുപോകേണ്ട വഴിയില്‍ വാന്‍ കത്തിനശിച്ചു. ദേശീയപാതയില്‍ പോട്ട ആശ്രമം ജങ്ഷനിലെ സിഗ്നലിലായിരുന്നു സംഭവം. രാഹുല്‍ വരുന്നതിന് മുന്‍പെ ഒരു മണിക്കൂര്‍ മുന്‍പായിരുന്നു അപകടം.

സന്ദര്‍ശനത്തിന്റെ ഭാഗമായി അഗ്നിശമന സേനയുടെ വാഹനം ഹെലികോപ്റ്റര്‍ ഇറങ്ങുന്ന പനമ്പിള്ളി കൊളേജിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. സേനാംഗങ്ങള്‍ ഉടന്‍ തീയണച്ചു. തീപിടിക്കുന്നത് കണ്ട് വാഹനത്തിലുള്ളവര്‍ ഇറങ്ങി ഓടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആര്‍ക്കും ആളപായമില്ല. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മൂന്നിന് രാഹുലിന്റെ വാഹനം എത്തുമെന്നായിരുന്നു അറിയിപ്പെങ്കിലും അദ്ദേഹത്തിന്റെ വാഹനങ്ങള്‍ കടന്നുപോയത് വൈകീട്ടായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com