തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളിൽനിന്ന് 250 എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടു. ഡിപ്പോകളിൽനിന്നും വർക്ക് ഷോപ്പുകളിൽനിന്നും പിരിച്ചുവിടേണ്ട എംപാനൽ ജീവനക്കാരുടെ പട്ടിക മാനേജ്മെന്റ് യൂണിറ്റ് മേധാവികൾക്കു കൈമാറി. ഇവരെ ശനിയാഴ്ച മുതൽ ജോലിയിൽനിന്നും മാറ്റിനിർത്തണമെന്നു കാണിച്ച് സർക്കുലറും ഇറക്കിയിട്ടുണ്ട്.
ബ്ലാക്സ്മിത്, പെയിന്റർ, അപ്ഹോൾസ്റ്റർ എന്നിവരെയാണ് ജോലിയിൽനിന്ന് മാറ്റിനിർത്തുന്നത്. ഇതിൽ 15 വർഷം വരെ സർവീസുള്ളവരും ഉൾപ്പെടും. ബസ്ബോഡി നിർമാണം നടക്കാത്തതിനാലാണ് ഇവരെ പിരിച്ചുവിടുന്നതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. പിരിച്ചുവിടപ്പെട്ടവരിൽ നല്ലൊരു ശതമാനവും പണിയെടുക്കുന്നത് ബസ് ബോഡി നിർമാണം നടക്കാത്ത ഡിപ്പോകളിലാണ്.
അതേസമയം പിരിച്ചുവിട്ടവരെ പുനർവിന്യസിച്ച് ഇതര കാറ്റഗറിയിലേക്ക് മാറ്റുമെന്ന ഒരു വിശദീകരണവും കെഎസ്ആര്‍ടിസി മാനേജ്മെന്റ് നൽകുന്നുണ്ട്. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നടപടിക്കെതിരെ ട്രേഡ് യൂണിയനുകളും പ്രതിഷേധവുമായി രംഗത്തെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ