ഏഴു ട്രാന്‍സ്‌ജെന്‍ഡറുകള്‍ ശബരിമല ദര്‍ശനത്തിന്; സുരക്ഷ ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചു

ഏഴു ട്രാന്‍സ്‌ജെന്‍ഡറുകള്‍ ശബരിമല ദര്‍ശനത്തിന്; സുരക്ഷ ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചു
ഏഴു ട്രാന്‍സ്‌ജെന്‍ഡറുകള്‍ ശബരിമല ദര്‍ശനത്തിന്; സുരക്ഷ ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചു

കൊച്ചി:ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സുരക്ഷ തേടി ട്രാന്‍സ്‌ജെന്‍ഡറുകള്‍ സര്‍ക്കാരിനെ സമീപിച്ചു. എറണാകുളത്തുനിന്നുള്ള ഏഴു ട്രാന്‍സ്‌ജെന്‍ഡറുകളാണ് സാമൂഹിക നീതി വകുപ്പിന് അപേക്ഷ നല്‍കിയത്. 

ട്രാന്‍സ് വിഭാഗമായി പ്രഖ്യാപിക്കുന്നതിനു മുമ്പ് മല ചവിട്ടിയിട്ടുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ആര്‍ത്തവം ഇല്ലാത്തതിനാല്‍ തങ്ങളെ തടയേണ്ട കാര്യമില്ലെന്നും ഇവര്‍ പറയുന്നു.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി ചര്‍ച്ചയായതിനു പിന്നാലെ ട്രാന്‍സുകളെ ദര്‍ശനത്തിന് അനുവദിക്കുമോയെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. യുവതികളുടെ കാര്യം മാത്രമാണ് സുപ്രിം കോടതി കേസിനിടെ പരിഗണിച്ചത്. എന്നാല്‍ ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും ക്ഷേത്രദര്‍ശനമാവാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം യുവതികളെ തടയുന്ന സംഘടനകള്‍ ട്രാന്‍സുകളുടെ കാര്യത്തില്‍ എന്തു നിലപാടെടുക്കും എ്ന്നു വ്യക്തമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com