കേരളത്തിലെന്നല്ല, ലോകത്ത് ഒരിടത്തും ക്ഷേത്രങ്ങളില്‍ ക്രിസ്ത്യാനികള്‍ ജോലിചെയ്യുന്നില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കേരളത്തിലെന്നല്ല, ലോകത്ത് ഒരിടത്തും ക്ഷേത്രങ്ങളില്‍ ക്രിസ്ത്യാനികള്‍ ജോലിചെയ്യുന്നില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കേരളത്തിലെന്നല്ല, ലോകത്ത് ഒരിടത്തും ക്ഷേത്രങ്ങളില്‍ ക്രിസ്ത്യാനികള്‍ ജോലിചെയ്യുന്നില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ലോകത്ത് ഒരിടത്തും ക്ഷേത്രങ്ങളില്‍ ക്രിസ്ത്യാനികള്‍ ജോലിചെയ്യുന്നില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതവും നാടിനെ രണ്ടായി വിഭജിക്കാനുള്ള ശ്രമങ്ങളുടെ ഭാഗവുമാണെന്നു മന്ത്രി പറഞ്ഞു.  തിരുവനന്തപുരം കളക്ടറേറ്റില്‍ വനിതാ മതില്‍ ക്യാമ്പെയ്‌നിന്റെ സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രങ്ങളില്‍ ക്രിസ്ത്യാനികള്‍ ജോലിചെയ്യുന്നുവെന്ന പ്രചാരണത്തിനെതിരേ പ്രതികരിച്ചതിനു തനിക്കെതിരേ ഒരു കോടി രൂപയുടെ നോട്ടിസ് അയച്ചിരിക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. മതത്തിന്റെയും ജാതിയുടേയും പേരുപറഞ്ഞ് കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. കേട്ടാല്‍ പ്രതികരിക്കാതിരിക്കാനാകാത്ത പരാമര്‍ശങ്ങളാണ് ഇക്കൂട്ടരില്‍നിന്നുണ്ടാകുന്നത്.

കേരളത്തിലെന്നല്ല ലോകത്തൊരു ക്ഷേത്രത്തിലും ക്രിസ്ത്യാനികള്‍ ജോലി ചെയ്യുന്നില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്നല്ല ഒരു ദേവസ്വം ബോര്‍ഡിനു കീഴിലും ക്രിസ്ത്യാനികള്‍ ജോലി ചെയ്യുന്നില്ല. അതൊരു വാസ്തവമാണ്. ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമുള്ള അമേരിക്കയില്‍ ക്ഷേത്രങ്ങളുണ്ട്. പക്ഷേ ആ ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്നത് അമേരിക്കയിലെ ഹിന്ദുക്കള്‍തന്നെയായിരിക്കും. മറിച്ചുള്ള പ്രചാരണങ്ങള്‍ നാടിനെ രണ്ടായി വിഭജിക്കാനും ആളുകളുടെ മനസില്‍ വിഷം കുത്തിവയ്ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com