ഹര്‍ത്താലിനെതിരെ പ്രതിഷേധം; ബിജെപി പേജില്‍ തെറിവിളി; അനാവശ്യമെന്ന് വാദം

ഹര്‍ത്താലിനെതിരെ ബിജെപിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ തെറിവിളി - അനാവശ്യമാണെന്ന വാദവുമായി ആയിരങ്ങള്‍ 
ഹര്‍ത്താലിനെതിരെ പ്രതിഷേധം; ബിജെപി പേജില്‍ തെറിവിളി; അനാവശ്യമെന്ന് വാദം


കൊച്ചി:സംസ്ഥാനത്ത് ബിജെപി അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വലഞ്ഞിരിക്കുകയാണ് കേരളം. ഇതിന്റെ ശക്തമായ പ്രതിഷേധം ബിജെപിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും പ്രകടമാണ്. 'പിണറായി സര്‍ക്കാരിന്റെ അയ്യപ്പവേട്ടയില്‍ മനംനൊന്ത് ആത്മാഹുതി ചെയ്ത വേണുഗോപാലന്‍ നായരോടുള്ള ആദരസൂചകമായി നാള ബിജെപി ഹര്‍ത്താല്‍ ആചരിക്കും'. എന്ന പോസ്റ്റിന് ചുവട്ടില്‍ തെറിവിളികളുമായി ആയിരങ്ങളാണ് എത്തിയിരിക്കുന്നത്. 

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പി സമരപ്പന്തലിനുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. പുലര്‍ച്ചെ  പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വേണുഗോപാലന്‍ നായര്‍  സമരപ്പന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു.   അത്യാസന്ന നിലയിലായിരുന്ന വേണുഗോപാലന്‍ നായര്‍ വൈകിട്ട് നാലു മണിയോടെയാണ് മരിച്ചത്. 

ജീവിതം മടുത്തതിനാല്‍ സ്വയം അവസാനിപ്പിച്ചതാണെന്നാണ്  വേണുഗോപാലന്‍നായര്‍ മരണമൊഴിയില്‍ പറയുന്നത്. ജീവിക്കാന്‍ കുറേനാളായി ആഗ്രഹിച്ചിരുന്നില്ല. മറ്റാര്‍ക്കും ഉത്തരവാദിത്തമില്ലെന്നും മൊഴിയില്‍ പറയുന്നു. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കേരള, എം.ജി. കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. നാളത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി  പരീക്ഷകളും മാറ്റി.

മോഹന്‍ലാല്‍ ഫാന്‍സിന്റെ ശക്തമായ പ്രതിഷേധം ഇതില്‍ നിന്നും വ്യക്തമാണ്. കേരളത്തിലെ സിനിമാപ്രേമികള്‍ ഈ ഹര്‍ത്താലിനെ ബഹിഷ്‌കരിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്ന മരണമൊഴി പുറത്തുവന്നിട്ടും ബിജെപിയുടെ ഹര്‍ത്താല്‍ അനാവശ്യമാണെന്ന് ഉയരുന്ന അഭിപ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com