സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ  ഒ.​പി സ​മ​യം വൈകീട്ട് ആറുവരെയാക്കി നീട്ടി 

സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ  ഒ.​പി സ​മ​യം വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ക്കി നീ​ട്ടി സർക്കാർ ഉത്തരവ്
സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ  ഒ.​പി സ​മ​യം വൈകീട്ട് ആറുവരെയാക്കി നീട്ടി 

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ  ഒ.​പി സ​മ​യം വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ക്കി നീ​ട്ടി സർക്കാർ ഉത്തരവ്. നാ​ലി​ൽ കൂ​ടു​ത​ൽ ഡോ​ക്​​ട​ർ​മാ​രു​ള്ള സാമൂഹ്യാരോ​ഗ്യകേന്ദ്രങ്ങളുടെ സ​മ​യ​മാ​ണ്​ രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ  ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 102 സി.​എ​ച്ച്.​സി​ക​ൾ​ക്ക്​ ഇ​ത്​ ബാ​ധ​ക​മാ​ണ്. നി​ല​വി​ൽ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ​യാ​ണ്​ ഒ.​പി സ​മ​യം.

തീ​രു​മാ​ന​ത്തി​നെ​തി​രെ കെ.​ജി.​എം.​ഒ.​എ രം​ഗ​ത്തെ​ത്തി. ഡോ​ക്​​ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​തെ പെട്ടെന്ന് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ  ന​ട​പ്പാ​ക്കു​ന്ന​ത്​ കാ​ര്യ​ങ്ങ​ൾ ത​കി​ടം​മ​റി​ക്കു​മെ​ന്ന് സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡോ. ​എ.​കെ. റ​ഉൗ​ഫ്​ പ​റ​ഞ്ഞു. രാ​വിലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക്​  ര​ണ്ടു​വ​രെ​യു​ള്ള ഒ.​പി​ക​ൾ ത​ന്നെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ്​ കാ​ര​ണം  ബു​ദ്ധി​മു​ട്ടി​ലാ​ണ്​. പു​തി​യ ക്ര​മീ​ക​ര​ണം ഡോ​ക്​​ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച​ചെ​യ്യാ​ത്ത​ത്​ ഖേ​ദ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com