കെഎസ്ആർടിസി: പിരിച്ചുവിട്ട എംപാനൽ ജീവനക്കാരുടെ ലോങ് മാർച്ച് ഇന്ന് തലസ്ഥാനത്ത് 

നടപടിക്കെതിരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകാനും തൊഴിലാളികൾക്ക് തീരുമാനമുണ്ട്
കെഎസ്ആർടിസി: പിരിച്ചുവിട്ട എംപാനൽ ജീവനക്കാരുടെ ലോങ് മാർച്ച് ഇന്ന് തലസ്ഥാനത്ത് 

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിന്നു പിരിച്ചുവിട്ട എംപാനൽ ജീവനക്കാർ തിരുവനന്തപുരത്തേക്കു നടത്തുന്ന ലോങ് മാർച്ച് ഇന്ന് സെക്രട്രിയറ്റിനു മുന്നിൽ അവസാനിക്കും. 20ന് രാവിലെ ആലപ്പുഴയിൽ നിന്നു ആരംഭിച്ച മാർച്ചിൽ ‌നൂറുകണക്കിനു പേരാണ് പങ്കെടുക്കുന്നത്. പിരിച്ചുവിട്ട വനിതാ കണ്ടക്ടർമാർ ഉൾപ്പെടെ 2500 ഓളം ജീവനക്കാർ ആദ്യ ദിവസം മാർച്ചിൽ പങ്കെടുത്തിരുന്നു. യൂണിഫോം ധരിച്ചാണ് ഇവർ മാർച്ചിൽ പങ്കെടുത്തത്. 

മാർച്ചിനെ സ്വീകരിക്കാൻ എംപാനൽ ജീവനക്കാരുടെ കുടുംബാംഗങ്ങളും കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനാ നേതാക്കളും എത്തിയിരുന്നു. പിരിച്ച് വിടാനുള്ള കോടതി വിധി സർക്കാരിന്‍റെയും കോർപ്പറേഷന്‍റെയും പിടിപ്പ്കേട് മൂലമാണെന്നാണ് എം പാനൽ ജീവനക്കാർ പറയുന്നത്. നടപടിക്കെതിരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകാനും തൊഴിലാളികൾക്ക് തീരുമാനമുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com