ഇനി ആന്റിബയോട്ടിക് ഇല്ലാത്ത ചിക്കൻ, വർഷം മുഴുവൻ 87 രൂപയ്ക്ക് ; കേരള ചിക്കൻ പദ്ധതിക്ക് 30ന് തുടക്കമാവും

ഇനി ആന്റിബയോട്ടിക് ഇല്ലാത്ത ചിക്കൻ, വർഷം മുഴുവൻ 87 രൂപയ്ക്ക് ; കേരള ചിക്കൻ പദ്ധതിക്ക് 30ന് തുടക്കമാവും
ഇനി ആന്റിബയോട്ടിക് ഇല്ലാത്ത ചിക്കൻ, വർഷം മുഴുവൻ 87 രൂപയ്ക്ക് ; കേരള ചിക്കൻ പദ്ധതിക്ക് 30ന് തുടക്കമാവും

കോ​ഴി​ക്കോ​ട്​: ന്യായവിലയ്ക്ക് ശുദ്ധമായ മാംസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്കു 30ന്  തുടക്കമാവും. പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വർഷം മുഴുവൻ കിലോയ്ക്ക് 87 രൂപയ്ക്കും 90 രൂപയ്ക്കു ഇടയിലുള്ള വിലയ്ക്ക് കോഴികളെ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കോഴിയിറച്ചി 140-150 രൂപ നിരക്കിൽ ലഭ്യമാക്കും.

ശു​ദ്ധ​മാ​യ മാം​സോ​ൽ​പാ​ദ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​രീ​തി​യി​ൽ ഫാ​മു​ക​ളെ​യും ക​ട​ക​ളെ​യും ന​വീ​ക​രി​ക്കു​ക, വി​പ​ണി​യി​ലെ ഇ​ട​ത്ത​ട്ടു​ക​ളെ ഒ​ഴി​വാ​ക്കി ഉ​ൽ​പാ​ദ​ക​നും ഉ​പ​ഭോ​ക്​​താ​വി​നും ന്യാ​യ​വി​ല സ്​​ഥി​ര​െ​പ്പ​ടു​ത്തു​ക, കോ​ഴി​മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്​​ത്രീ​യ​മാ​യി സം​ഭ​രി​ക്കു​ക​യും സം​സ്​​ക​രി​ക്കു​ക​യും ചെ​യ്യു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യ ബ്ര​ഹ്മ​ഗി​രി ​ഡ​വ​ല​പ്​​മന്റ്​ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്​​ണ​പ്ര​സാ​ദ്, കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി ഡ​യ​റ​ക്​​ട​ർ. ഡോ. ​നൗ​ഷാ​ദ്​ അ​ലി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

അ​ഞ്ചു​വ​ർ​ഷം​കൊ​ണ്ട്​ പ്ര​തി​ദി​നം ര​ണ്ടു​​ല​ക്ഷം കു​ഞ്ഞു​ങ്ങ​ളെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ബ്രീ​ഡ​ർ ഫാ​മു​ക​ൾ 6,000 വ​ള​ർ​ത്തു​ഫാ​മു​ക​ൾ, 2,000 ക​ട​ക​ൾ എ​ന്നി​വ സ്​​ഥാ​പി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. കുറഞ്ഞ വിലയ്ക്കു നൽകുമ്പോൾ കമ്പോളവി​ല താ​ഴു​മ്പോ​ഴു​ണ്ടാ​കു​ന്ന ന​ഷ്​​ടം സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന വി​ല​സ്​​ഥി​ര​ത ഫ​ണ്ടി​ലൂ​ടെ പ​രി​ഹ​രി​ക്കും. ഇ​റ​ച്ചി​ക്കോ​ഴി വ​ള​ർ​ത്ത​ലി​ന്​ കു​ഞ്ഞു​ങ്ങ​ളെ ആ​വ​​ശ്യ​ത്തി​ന്​ ല​ഭ്യ​മാ​ക്കാ​ൻ സൊ​സൈ​റ്റി സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ക​ർ​ഷ​ക​ന്​ ന്യാ​യ​മാ​യ ലാ​ഭം ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ൽ ഉ​ൽ​പാ​ദ​ന​മേ​ഖ​ല​യി​ൽ ഇ​ട​പെ​ടും. ക​ർ​ഷ​ക​ർ​ക്ക്​ കി​ലോ​ക്ക്​ 11രൂ​പ മു​ത​ൽ വ​ള​ർ​ത്തു​കൂ​ലി ല​ഭ്യ​മാ​ക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com