ശബരിമല നട അടച്ചു; മകരവിളക്കിനായി 30 ന് തുറക്കും

ഹരിവരാസനം പാടി അടച്ച നട ഇനി മകരവിളക്കിനായി 30 ന് വൈകിട്ട് അഞ്ചിന് തുറക്കും
ശബരിമല നട അടച്ചു; മകരവിളക്കിനായി 30 ന് തുറക്കും


ശബരിമല; 41 ദിവസം നീണ്ട മണ്ഡലകാലത്തിന് സമാപ്തി കുറിച്ച് ശബരിമല നട അടച്ചു. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ഇതുവരെ കാണാത്ത നാടകീയ രംഗങ്ങള്‍ക്കാണ് ഇത്തവണത്തെ വ്രതകാലം സാക്ഷിയായത്. ഹരിവരാസനം പാടി അടച്ച നട ഇനി മകരവിളക്കിനായി 30 ന് വൈകിട്ട് അഞ്ചിന് തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്. 

അയ്യപ്പ വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന തങ്ക അങ്കി അഴിച്ചുമാറ്റി പുഷ്പാഭിഷേകം നടന്നു. തുടര്‍ന്ന് അത്താഴപൂജ. ശേഷം മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി അയ്യപ്പവിഗ്രഹത്തില്‍ ഭസ്മാഭിഷേകം നടത്തി. ജപമാലയും വടിയും അണിയിച്ച് അയ്യപ്പനെ ധ്യാനനിരതനാക്കി. ഹരിവരാസനം പാടി അയ്യനെ ഉറക്കിയതിന് ശേഷമായിരുന്നു നട അടച്ചത്. 

മകരവിളക്ക് തീര്‍ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും 2 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും അവിചാരിതമായ സംഭവങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ ജാഗ്രതയോടെ ഉദ്യോഗസ്ഥര്‍ തയാറായിരിക്കാനും കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ സന്നിധാനത്തു ചേര്‍ന്ന അവലോകന !യോഗം തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com