തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നേരിയ ഭൂചലനം. വെള്ളിയാഴ്ച രാവിലെയാണ് പൂമല ഡാം പ്രഭവകേന്ദ്രമായി നേരിയ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 2.4 രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത്.
ഒരാഴ്ച മുന്‍പും സമാനമായ വിധത്തില്‍ നേരിയ ഭൂചലനം ജില്ലയില്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അപകടകരമായ അവസ്ഥ ഇല്ലെന്നു വിദഗ്ധര്‍ പറഞ്ഞു. റിക്ടര്‍ സ്കെയിലില്‍ അഞ്ചുവരെ രേഖപ്പെടുത്തുന്നവ താരതമ്യേന അപകടമില്ലാത്ത ചലനങ്ങളാണെന്ന് അവര്‍ വിശദീകരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ