ഉന്നതര്‍ക്കെതിരെ അന്വേഷണം നടത്തണമെങ്കില്‍ ഡിജിപി വേണം ; വിജിലന്‍സ് ഡയറക്ടര്‍ പദവി തരംതാഴ്ത്താനുള്ള നീക്കത്തിനെതിരെ ജേക്കബ് തോമസ്

ഉന്നതര്‍ക്കെതിരെ അന്വേഷണം നടത്തണമെങ്കില്‍ ഡിജിപി വേണം ; വിജിലന്‍സ് ഡയറക്ടര്‍ പദവി തരംതാഴ്ത്താനുള്ള നീക്കത്തിനെതിരെ ജേക്കബ് തോമസ്

പാവപ്പെട്ടവന്റെ ഭൂമി ആയിരുന്നുവെങ്കില്‍ പാറ്റൂരില്‍ പൈപ്പ് ലൈന്‍ മാറ്റുമായിരുന്നോയെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ പദവി എക്‌സ് കേഡറാക്കി തരംതാഴ്ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്. ഉന്നതരായവര്‍ക്കെതിരെ അന്വേഷണം നടത്തണമെങ്കില്‍ ഡിജിപി റാങ്ക് വേണം. കേന്ദ്രനിയമ പ്രകാരവും വിജിലന്‍സ് ഡയറക്ടര്‍ ആകേണ്ടത് ഡിജിപി റാങ്കിലുള്ളവരാണെന്ന് അനുശാസിക്കുന്നതായും ജേക്കബ് തോമസ് പറഞ്ഞു.

പാറ്റൂര്‍ കേസിലെ തിരിച്ചടിക്ക് കാരണം വിജിലന്‍സ് നേതൃത്വത്തിന്റെ വീഴ്ചയാണ്. എഫ്‌ഐആര്‍ ഇട്ട് ഒന്നരമാസത്തിനകം താന്‍ വിജിലന്‍സ് ഡയറക്ടര്‍ പദവി ഒഴിഞ്ഞു. അതുകൊണ്ടുതന്നെ അന്വേഷണത്തിലും തെിവ് ശേഖരണത്തിലും തനിക്ക് പങ്കില്ല. തെളിവ് ശേഖരിക്കുന്നതിലും കോടതിയെ ബോധ്യപ്പെടുത്തുന്നതിലും തുടര്‍ന്ന് വന്ന വിജിലന്‍സ് നേതൃത്വത്തിന് വീഴ്ചയുണ്ടായി. 

പാറ്റൂരിലെ ജല വിതരണ പൈപ്പ്‌ലൈന്‍ മാറ്റിയതിനെയും ജേക്കബ് തോമസ് വിമര്‍ശിച്ചു. പാവപ്പെട്ടവന്റെ ഭൂമി ആയിരുന്നുവെങ്കില്‍ പൈപ്പ് ലൈന്‍ മാറ്റുമായിരുന്നോയെന്നും ജേക്കബ് തോമസ് ചോദിച്ചു. കേസില്‍ തുടര്‍ നടപടി സ്വീകരിക്കേണ്ടത് വിജിലന്‍സിന്റെ ഉത്തരവാദിത്തമാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com