ഇടഞ്ഞ കൊമ്പന്റെ പുറത്ത് നിന്ന് സാഹസികമായി ശാന്തിക്കാരനെ രക്ഷിച്ചു: ഏറ്റുമാനൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം

ക്ഷേത്രത്തിനു മുന്നിലുള്ള കല്യാണമണ്ഡപത്തിന്റെ മുകളില്‍ കയറിട്ടാണ് ശാന്തിക്കാരനെ, നാട്ടുകാര്‍ വടംകെട്ടി വലിച്ച് കയറ്റി രക്ഷിച്ചത്.
ഇടഞ്ഞ കൊമ്പന്റെ പുറത്ത് നിന്ന് സാഹസികമായി ശാന്തിക്കാരനെ രക്ഷിച്ചു: ഏറ്റുമാനൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആറാട്ടിനിടെ ആനയിടഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പൂവത്തുംമൂട് ആറാട്ടുകടവിലാണു സംഭവം. മാവേലിക്കര കണ്ണന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. ഇടഞ്ഞ സമയത്ത് ആനയുടെ പുറത്ത് ഉണ്ടായിരുന്ന ശാന്തിക്കാരനെ വളരെ സാഹസികമായാണ് താഴെയിറക്കിയത്.

ആറാട്ടിനുശേഷം തിരികെ വരുമ്പോള്‍ എതിരേല്‍പ്പിനായി മൂന്ന് ആനകളെ നിര്‍ത്തിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ മാവേലിക്കര കണ്ണനാണ് നടുക്കുനിന്നിരുന്നത്. പിന്നില്‍നിന്നിരുന്ന ആനയുടെ കൊമ്പ് കൊണ്ടതാണു കണ്ണന്‍ ഇടയാന്‍ കാരണമെന്നാണു പ്രാഥമിക നിഗമനം.

അതിനിടെ, ആനയുടെ പുറത്തുകുടുങ്ങിയ ശാന്തിക്കാരനെ ഇറക്കാന്‍ ആന കൂട്ടാക്കിയില്ല. അതിസാഹസികമായിട്ടാണ് ഇയ്യാളെ രക്ഷിച്ചത്. ക്ഷേത്രത്തിനു മുന്നിലുള്ള കല്യാണമണ്ഡപത്തിന്റെ മുകളില്‍ കയറിട്ടാണ് ശാന്തിക്കാരനെ, നാട്ടുകാര്‍ വടംകെട്ടി വലിച്ച് കയറ്റി രക്ഷിച്ചത്. ഈ സമയത്ത് ക്ഷേത്രത്തില്‍ ആളുകള്‍ കുറവായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ആന വിരണ്ടതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു പേര്‍ക്ക് പരിക്കേറ്റു. ഒരു മണിക്കൂറിന് ശേഷം ആനയെ തളച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com