തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ നടക്കുന്ന ജനകീയ വിചാരണ യാത്രയ്ക്കിടെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പരിപാടിക്കെത്തിയ പ്രവര്‍ത്തകരാണ് ഇരുവിഭാഗമായി ചേരിതിരിഞ്ഞ് കയ്യാങ്കളിയിലേക്ക് കടന്നത്.
യാത്ര തൊടുപുഴയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. വേദിയിലെ ഇരിപ്പിടത്തെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചതെന്ന് കേരളാകൗമുദി ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇരുവിഭാഗം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലുകയായിരുന്നു. സംഭവത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ