കണ്ണൂര്‍: എകെജി വിവാദത്തില്‍ വിടി ബല്‍റാമിന് പിന്തുണയുമായി കെ സുധാകരന്. കണ്ണൂരിലെ ആക്രമത്തിന്റെ സ്ഥാപകനാണ് എകെജിയെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന് പറഞ്ഞു. സിപിഎം-സിപിഐ പോരില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ വിടി ബല്‍റാമിനെ സിപിഎം ബലിയാടാക്കുകയാണെന്നും സുധാകരന് കൂട്ടിചേര്‍ത്തു.
കണ്ണൂരില്‍ ആദ്യം ആക്രമത്തിന്റെ വഴി കാണിച്ചുകൊടുത്ത ആദ്യ സിപിഎം നേതാവ് എകെജിയാണെന്ന് പറഞ്ഞാല്‍ ആരും എതിരു പറയില്ല. കണ്ണൂരിലെ ജനാധിപത്യം തകര്‍ക്കാന്‍ ആദ്യം നയിച്ച നേതാവാണ് എകെജി. എകെ ഗോപാലന് ദിവ്യനോ മാതൃകാ പുരുഷനോ മഹാനോ എന്നു പറയാന്‍ കണ്ണൂരിലെ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് സുധാകരന് പറഞ്ഞു.
പെരളശേരിയിലും പരിസരപ്രദേശങ്ങളിലും പാര്‍ട്ടി ഗ്രാമം പടുത്തുയര്‍ത്താന്‍ വീടുകള്‍ ആക്രമിക്കുകയും പെണ്‍കുട്ടികളുടെ വിവാഹം മുടക്കുകയും ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്ത ജില്ലയിലെ ആക്രമത്തിന്റെ സ്ഥാപകനാണ് എകെജി. എന്തുകൊണ്ട് എകെജി വിമര്‍ശിക്കാന്‍ പാടില്ലെന്നും സുധാകരന് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ