പാസ്‌പോര്‍ട്ട് പരിഷ്‌കരണം പിന്‍വലിക്കണമെന്ന് ഉമ്മന്‍ചാണ്ടി

ഓറഞ്ച് നിറത്തിലുള്ള പാസ്‌പോര്‍ട്ടുമായി വിദേശത്ത് എത്തുന്ന ഇന്ത്യന്‍ പൗരനെ രണ്ടാംകിടക്കാരനായി പരിഗണിക്കും.
പാസ്‌പോര്‍ട്ട് പരിഷ്‌കരണം പിന്‍വലിക്കണമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പാസ്‌പോര്‍ട്ട് പരിഷ്‌കരണം അടിയന്തരമായിപിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും കത്തയച്ചു. തികച്ചും നിര്‍ഭാഗ്യകരമായ ഈ തീരുമാനം രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കും. ഇത് വലിയ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

ഓറഞ്ച് നിറത്തിലുള്ള പാസ്‌പോര്‍ട്ടുമായി വിദേശത്ത് എത്തുന്ന ഇന്ത്യന്‍ പൗരനെ രണ്ടാംകിടക്കാരനായി പരിഗണിക്കും. വിദേശത്ത് എത്തുന്നവര്‍ക്ക് വലിയ മാനസിക ക്ലേശം സൃഷ്ടിക്കുന്നതിനിടയാക്കും. കേരളത്തില്‍ നിന്നുള്ള 25 ലക്ഷം പ്രവാസി കളില്‍ 15 ശതമാനം പേര്‍ പത്താംക്ലാസില്‍ താഴെ മാത്രം യോഗ്യതയുള്ളവരാണ്. 

പുതിയ തീരുമാന പ്രകാരം അവര്‍ക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്‌പോര്‍ട്ടാണ് ലഭിക്കുക. ഇവര്‍ കഷ്ടപ്പെട്ട് നേടിത്തരുന്ന വിദേശ നാണ്യം നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ലാണ്. പൗരന്മാരെ രണ്ടു തട്ടിലാക്കുന്നതും അവരുടെ ആത്മാഭിമാനത്തെ മുറിവേല്പിക്കുന്നതുമായ തീരുമാനം തിരുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com