പൊള്ളുന്ന ഇന്ധനവില; ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്

വര്‍ധിക്കുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്
പൊള്ളുന്ന ഇന്ധനവില; ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: വര്‍ധിക്കുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് 24ാം തീയതി
ബുധനാഴ്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. ഇന്ധനവില കുറക്കുന്നതിനെ ചൊല്ലി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തര്‍ക്കം തുടരുന്നതിനിടെ വില ക്രമാതീതമായി വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കില്‍ സ്വകാര്യ ബസ്,ഓട്ടോ,ടാക്‌സി,ലോറി യൂണിയനുകള്‍ പങ്കെടുക്കും. 

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ജനുവരി മുപ്പതു മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com