പഴയ റെഡ് വാളന്റിയര്‍ കുപ്പായം വീണ്ടും എടുത്തണിഞ്ഞ് ഒല്ലൂര്‍ എംഎല്‍എ കെ. രാജന്. സിപിഐയുടെ തൃശൂര്‍ ജില്ലാ സമ്മേളനത്തിലാണ് രാജന് വര്‍ഷങ്ങള്‍ക്ക് ശേഷം റെഡ് വാളന്റിയര്‍ കുപ്പായം അണിഞ്ഞത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം തന്നെയാണ് ഇത് അറിയിച്ചത്.
ഇന്ന് പാര്‍ട്ടിയുടെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള റെഡ് വളണ്ടിയര്‍ മാര്‍ച്ചില്‍ പാര്‍ട്ടി തീരുമാനപ്രകാരം പാര്‍ട്ടിയുടെ ജില്ലാ നേതാക്കളും എം എല്‍എമാരും യൂണിഫോം ധരിച്ചു. ഗതാഗത തടസം സൃഷ്ടിക്കാതെ നടന്ന മാര്‍ച്ചില്‍ ഞാനും വളണ്ടിയറായി അണി ചേര്‍ന്നു, അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ