തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷ(കെ.സി.എ)നില് കൂട്ടരാജി. സെക്രട്ടറി ജയേഷ് ജോര്‍ജും പ്രസിന്റും ഉള്‍പ്പെടെയുള്ളവര്‍ രാജിവച്ചു. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് രാജി എന്നാണ് വിശദീകരണം. സാജന് വര്‍ഗീസ് പുതിയ സെക്രട്ടറിയായും ശ്രീജിത്.വി.കുമാര്‍ പ്രസിഡന്റായും ചുമതലയേല്‍ക്കും.
മുന്‍ സെക്രട്ടറി ടി.സി മാത്യൂസിന്റെ കാലത്തെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാജി. സെക്രട്ടറിയായിരുന്ന ജയേഷ് ജോര്‍ജ് ബി.സി.സി.ഐ പ്രതിനിധിയായി തുടരും.
നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷന് മുന്‍ സെക്രട്ടറി ടി.സി മാത്യുവിന്റെ ഭരണകാലത്ത് അസോസിയേഷനില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതായി ഓംബുഡ്സ്മാന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 2.16 കോടി രൂപയുടെ ക്രമക്കേടാണ് ടി.സി മാത്യു സെക്രട്ടറിയായിരുന്ന കാലയളവില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ