ആണുടലിന്റെ തടവറ ചാടി, ഹെയ്ദി മാധ്യമപ്രവര്‍ത്തനത്തിലേക്ക്‌

തിരുവനന്തപുരം പ്രസ് ക്ലബിന്റെ ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആദ്യമായിട്ടാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരാള്‍ പഠിക്കാനെത്തുന്നത്
ആണുടലിന്റെ തടവറ ചാടി, ഹെയ്ദി മാധ്യമപ്രവര്‍ത്തനത്തിലേക്ക്‌

തിരുവനന്തപുരം: ആണുടലിന്റെ തടവറ ചാടി അവളിനി വാര്‍ത്തകളുടെ ലോകത്തേക്ക്. തിരുവനന്തപുരം പ്രസ് ക്ലബിന്റെ ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കാന്‍ എത്തുകയാണ് ഹെയ്ദി. 

തിരുവനന്തപുരം പ്രസ് ക്ലബിന്റെ ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആദ്യമായിട്ടാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരാള്‍ പഠിക്കാനെത്തുന്നത്. ഒരുപക്ഷേ, കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമ പ്രവര്‍ത്തകയാവും ഹെയ്ദി. 

അഞ്ച് വര്‍ഷം മുന്‍പാണ് തനിക്കുള്ളിലെ സ്ത്രിത്വം ഹെയ്ദി തിരിച്ചറിഞ്ഞത്. ആ സമയം മംഗലാപുരത്ത് ബിരുദ വിദ്യാര്‍ഥിയായിരുന്നു. നാട്ടുകാരുടേയും വീട്ടുകാരുടേയും എതിര്‍പ്പും പരിഹാസവും അവഗണിച്ച് ശസ്ത്രക്രീയയിലൂടെ സ്ത്രീയായി. 

എറണാകുളം സെന്റ് തെരേസാസ് കോളെജില്‍ നിന്നും പിജി ഡിപ്ലോമ നേടിയതിന് ശേഷം ബംഗളൂരുവിലും ഡല്‍ഹിയിലുമായി വിവിധ സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിച്ചു. അതിന് ശേഷമാണ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് ചുവടു വയ്ക്കാന്‍ എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com