ദൃശ്യങ്ങള്‍ കൈവശം വെച്ചു; പൊലീസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തി; തീയേറ്റര്‍ ഉടമയുടെ അറസ്റ്റ് ഒഴിവാക്കാനാകാത്തതെന്ന് ഡി വൈ എസ് പി

എടപ്പാള്‍ തീയേറ്റര്‍ പീഡനവിവരം പൊലീസില്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന് ഡിവൈഎസ്പി.
ദൃശ്യങ്ങള്‍ കൈവശം വെച്ചു; പൊലീസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തി; തീയേറ്റര്‍ ഉടമയുടെ അറസ്റ്റ് ഒഴിവാക്കാനാകാത്തതെന്ന് ഡി വൈ എസ് പി

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനവിവരം പൊലീസില്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന് ഡിവൈഎസ്പി. തന്റെ പ്ക്കല്‍ പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഉള്ളതായി ഉടമ പലരോടും പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത നടപടിയില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. 

അതേസമയം എടപ്പാള്‍ പീഡനക്കേസില്‍ തെളിവുകള്‍ നല്‍കിയ തിയേറ്റര്‍ ഉടമയുടെ അറസ്റ്റിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് തൃശൂര്‍ റെയ്ഞ്ച് ഐജിയുടെ റിപ്പോര്‍ട്ട്. തീരുമാനമെടുത്തത് അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ്. അറസ്റ്റില്‍ നിയമലംഘനം ഇല്ലെന്നായിരുന്നു എസ്പിയുടെ വിശദീകരണമെന്നും ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു

തിയറ്റര്‍ ഉടമയുടെ അറസ്റ്റ് നിയമവിരുദ്ധവും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണെന്ന് വ്യക്തമാക്കുന്നതാണ് ഐജിയുടെ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് അറസ്റ്റിന്റെ സാഹചര്യങ്ങള്‍ വിശദീകരിച്ചുള്ള റിപ്പോര്‍ട്ട് വേഗത്തിലാക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ തൃശൂര്‍ റേഞ്ച് ഐ.ജിയോട് ആവശ്യപ്പെട്ടു. ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിക്കുയും ഡിജിപി ഐജിയെയും എസ് പിയെയും ശാസിക്കുകയും ചെയ്തിരുന്നു

ഉടമയെ അറസ്റ്റ് ചെയ്തതില്‍ രണ്ട് തരത്തിലുള്ള ചട്ടലംഘനമുണ്ടായെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിയമവിദഗ്ധരും വിലയിരുത്തുന്നത്. പീഡനവിവരം പൊലീസിനെ അറിയിക്കാന്‍ വൈകി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. പോക്‌സോ നിയമപ്രകാരം ഇവ രണ്ടും ജാമ്യമില്ലാ കുറ്റമാണ്. അങ്ങിനെയെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ വാറന്റോ കോടതി അനുമതിയോ വേണം  ഇതില്ലെന്നതാണ് അറസ്റ്റിലെ പ്രധാനചട്ടലംഘനം. ഇനി അറസ്റ്റ് നിയമവിധേയമാണങ്കില്‍ ജാമ്യമില്ലാ കുറ്റം ചുമത്തിയയാളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് നിയമവിരുദ്ധമാണ്. അറസ്റ്റ് വിവാദമായതോടെ തടിയൂരാന്‍ വേണ്ടിയാണ് ജാമ്യം നല്‍കിയതെന്നാണ് ആക്ഷേപം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com