ചിറക്കടവ് സിപിഎം-ബിജെപി സംഘര്‍ഷം: പതിനാല് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു

ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന സിപിഎം-ബിജെപി സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കലക്ടര്‍ ഡോ. ബി.എസ്.തിരുമേനി നിരോധനാജ്ഞ പുറപ്പെടുവിച്ചു
ചിറക്കടവ് സിപിഎം-ബിജെപി സംഘര്‍ഷം: പതിനാല് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന സിപിഎം-ബിജെപി സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കലക്ടര്‍ ഡോ. ബി.എസ്.തിരുമേനി നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ചിറക്കടവ് പഞ്ചായത്തിലെ ഒന്നു മുതല്‍ 13 വരെയും 15, 17, 18, 20 വാര്‍ഡുകളിലും 14 ദിവസത്തേക്കാണ് നിരോധാനാജ്ഞ. ഈ സ്ഥലങ്ങളില്‍ നാലില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുകയോ പ്രകടനം, ജാഥ, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കുകയോ പാടില്ലെന്നു കലക്ടര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com