കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: മരണം പന്ത്രണ്ടായി; പത്തുവയസ്സുകാരിയുടേത് ഉള്‍പ്പെടെ നാല് മൃതദേഹങ്ങള്‍ കണ്ടെത്തി

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: മരണം പന്ത്രണ്ടായി; പത്തുവയസ്സുകാരിയുടേത് ഉള്‍പ്പെടെ നാല് മൃതദേഹങ്ങള്‍ കണ്ടെത്തി

കട്ടിപ്പാറയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. പെണ്‍കുട്ടിയുടെ മൃതദേഹം ഉള്‍പ്പെടെ നാലുപേരുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തി

കോഴിക്കോട്: കട്ടിപ്പാറയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. പെണ്‍കുട്ടിയുടെ മൃതദേഹം ഉള്‍പ്പെടെ നാലുപേരുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തി. പത്തുവയസ്സുകാരി റിംഷ മെഹറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ മരിച്ച ഹസ്സന്റെ കൊച്ചുമകളാണ് റിംഷാല.

മൂന്നുകുട്ടികളുടേതടക്കം എട്ടുപേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.ഇന്നലെ നടന്ന തെരച്ചിലില്‍ ഒരാളുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചയാണ് ശക്തമായ മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com