വയല്‍ക്കിളികള്‍ക്കെതിരെ കിസാന്‍ സഭ; സമരം നടത്തുന്നത് പുറത്തു നിന്നുവന്നവര്‍

കണ്ണൂരിലെ കീഴാറ്റൂരില്‍ ദേശീയപാത അലൈന്‍മെന്റുമായി ബന്ധപ്പെട്ട് സമരം നടത്തുന്നത് പുറത്തുനിന്ന് വന്നവരാണെന്ന് അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്‍മൊല്ല.
വയല്‍ക്കിളികള്‍ക്കെതിരെ കിസാന്‍ സഭ; സമരം നടത്തുന്നത് പുറത്തു നിന്നുവന്നവര്‍

ന്യൂഡല്‍ഹി: കണ്ണൂരിലെ കീഴാറ്റൂരില്‍ ദേശീയപാത അലൈന്‍മെന്റുമായി ബന്ധപ്പെട്ട് സമരം നടത്തുന്നത് പുറത്തുനിന്ന് വന്നവരാണെന്ന് അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്‍മൊല്ല. ഏഴ് ഏക്കറില്‍ കുറഞ്ഞ ഭൂമി മാത്രമാണ് അവിടെ നഷ്ടമാവുന്നത്.  ഭൂമിക്ക് വലിയ തുകയാണ് നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കുന്നത്. 

ഭൂരിഭാഗം കര്‍ഷകരും ഭൂമി വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആര്‍എസ്എസും വിഷയത്തില്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കിസാന്‍സഭ നടത്തിയ ലോങ് മാര്‍ച്ച് വലിയ വിജയമായിരുന്നു. അതിന് പിന്നലെയാണ് കീഴാറ്റൂര്‍ സമരപ്പന്തല്‍ സിപിഎം കത്തിച്ചത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അത് ആറി തണുക്കുന്നതിന് മുമ്പാണ് വയല്‍ക്കിളി സമരത്തിന് എതിരെ കിസാന്‍ സഭ രംഗത്തെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com