സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; ധനവിനിയോഗം കുറഞ്ഞാല്‍ തദ്ദേശസ്ഥാപനങ്ങളെ കുറ്റപ്പെടുത്തരുതെന്ന് മന്ത്രി കെ.ടി.ജലീല്‍

ജിഎസ്ടിയും നോട്ടു നിരോധനവും പദ്ധതികളുടെ ധനവിനിയോഗത്തിന് തടസമായെന്നും മന്ത്രി
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; ധനവിനിയോഗം കുറഞ്ഞാല്‍ തദ്ദേശസ്ഥാപനങ്ങളെ കുറ്റപ്പെടുത്തരുതെന്ന് മന്ത്രി കെ.ടി.ജലീല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി.ജലീല്‍. സംസ്ഥാന ധനസ്ഥിതി തദ്ദേശ സ്ഥാപന പദ്ധതികളുടെ ധനവിനിയോഗത്തെ ബാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. 

ഈ സാഹചര്യത്തില്‍ ധനവിനിയോഗം കുറഞ്ഞാല്‍ തദ്ദേശസ്ഥാപനങ്ങളെ കുറ്റപ്പെടുത്താനാകില്ല. ജിഎസ്ടിയും നോട്ടു നിരോധനവും പദ്ധതികളുടെ ധനവിനിയോഗത്തിന് തടസമായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com