തിരുവനന്തപുരം: കേന്ദ്ര തൊഴിലാളി നയത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. എല്ലാ വ്യവസായ മേഖലകളിലും കരാര്‍ തൊഴിലും നിശ്ചിത കാലാവധി തൊഴിലും അനുവദിച്ചു കേന്ദ്ര തൊഴില്‍ മന്ത്രാലയം കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. സ്ഥിരം തൊഴില്‍ സമ്പ്രദായം അട്ടിമറിക്കാന്‍ തൊഴിലുടമകള്‍ക്കു സൗകര്യമൊരുക്കുന്നതാണു പുതിയ ഉത്തരവ്.
അതേസമയം, നിലവിലുള്ള സ്ഥിരം ജീവനക്കാരെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത കാലാവധി തൊഴിലാളികളാക്കി മാറ്റാന്‍ തൊഴിലുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുമതിയില്ലെന്നു വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ