ചെങ്ങന്നൂര്‍: സിപിഐ കേരള കോണ്‍ഗ്രസിന് വിഷയമല്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. കേരള കോണ്‍ഗ്രസുകാര്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കും. ചെങ്ങന്നൂര്‍ മാത്രം അടിസ്ഥാനമാക്കിയല്ല കേരള കോണ്‍ഗ്രസിന്റെ നിലപാടെന്നും ജോസ്.കെ.മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസിനെ ഭയക്കുന്നത് എന്തിനെന്ന് സിപിഐക്കാരോട് തന്നെ ചോദിക്കണം. ചെങ്ങന്നൂരില്‍ ആര് ജയിക്കുമെന്ന് കേരള കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും ജോസ്.കെ.മാണി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് വിജയിക്കാന്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞിരുന്നു. എന്നാല്‍ ആരുടെ വോട്ട് വേണം എന്ന് തീരുമാനിക്കുന്നത് ഘടകകക്ഷിയല്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇതോടെ ആരുടേയും വോട്ട് വേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് തിരുത്തി കാനം നിലപാട് മയപ്പെടുത്തിയിരുന്നു.
ചെങ്ങന്നൂരില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള ശക്തി കെഎം മാണിക്ക് ഇല്ലെന്നാണ് താന്‍ പറഞ്ഞത്. ശക്തിയുണ്ടെങ്കില്‍ മാണി അത് തെളിയിക്കട്ടെയെന്നും കാനം പറഞ്ഞു. ഇടതുമുന്നണിയില്‍ പുതിയ ഘടകകക്ഷികളെ ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് സംബന്ധിച്ച് എല്‍ഡിഎഫില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ