കണ്ണൂർ: പൊലീസുകാർക്ക് സംഘടന ഉണ്ടാകുന്നത് നല്ലതാണെങ്കിലും കക്ഷി രാഷ്ട്രീയം പാടില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മുഷ്ടി ചുരുട്ടിയും മീശ പിരിച്ചും വിരട്ടിയും കാര്യം നേടുന്ന പോലീസിന്റെ കാലം അവസാനിച്ചു. ഏതെങ്കിലും ഒരു പ്രാദേശിക നേതാവില്ലാതെ പോലീസ് സ്റ്റേഷനിൽ വരാൻ ഇപ്പോഴും ജനങ്ങൾക്കു സാധിക്കുന്നില്ല.ഭരണകൂടത്തിന്റെ മുഖമാണ് പോലീസ് സേനയെന്ന ബോധ്യം ഉണ്ടാകണമെന്നും കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ജനാധിപത്യം എന്നത് ഒരുദിവസം ആരംഭിച്ച് വൈകുന്നേരം അവസാനിപ്പിക്കാവുന്നതല്ല. ഇന്ത്യയിലെ ഏറ്റവും സമർഥരും സത്യസന്ധരും ആത്മാർഥതയുള്ളവരുമാണ് കേരള പോലീസ്. കുറ്റാന്വേഷണത്തിലും വിദഗ്ധരാണ്. മതേതര പാരമ്പര്യം ശക്തമായി നിലനിർത്തുന്നതു കേരള പോലീസാണ്. അതിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ലെന്നും സ്പീക്കർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ