കൊല്ലം: വില കൂടിയ മൊബൈല്‍ ഫോണിനായി വഴക്കിട്ട മകന് അമ്മ മറുപടി നല്‍കിയത് സ്വന്തം മരണം കൊണ്ട്. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. എസ്എസ്എല്‍സി പാസായ മകന് വില കൂടിയ മൊബൈലിനായി എന്നും വഴക്കിടുമായിരുന്നുന്നെന്നും ഇതില്‍ മനം നൊന്ത് അമ്മ ജീവനൊടുക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ 9000 രൂപയുടെ മൊബൈല്‍ ഫോണ്‍ ആണ് മകന് കൈവശമുണ്ടായിരുന്നത്.
എന്നാല്‍ അത് പോരെന്നും 35000 രൂപയുടെ ഫോണ്‍ വേണമെന്നുമായിരുന്നു മകന്റെ ആവശ്യം. കഴിഞ്ഞ ദിവസം അമ്മ മീന്‍ വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇതേച്ചൊല്ലി വീണ്ടും വഴക്കുണ്ടായി. ദേഷ്യത്തില്‍ മീനും പാത്രവും മകന് തട്ടിക്കളയുകയും ചെയ്തു. ഇതില്‍ മനംനൊന്ത് അമ്മ നേരെ സമീപത്തെ റെയില്‍വേ ട്രാക്കിലേക്ക് നടന്ന് ട്രെയിന്‍ മുന്നിലേക്ക് ചാടുകയായിരുന്നു. ഇവര്‍ തല്‍ക്ഷണം മരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ